മാതമംഗലം: പേരൂൽ യു.പി സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സംഘാടകസമിതി വൈസ് ചെയർമാൻ ടി.കെ രാജന്റെ അദ്ധ്യക്ഷതയിൽ നഗരസഭ അദ്ധ്യക്ഷ കെ.വി ലളിത ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ടുമായ ടി.വി കുഞ്ഞികണ്ണൻ, സംഘാടകസമിതി ചെയർമാൻ ടി. തമ്പാൻ എന്നിവർ മുഖ്യാതിഥികളായി. പ്രധാന അദ്ധ്യാപിക ടി.വി നിഷ, മധു എരമം, പി.വി രാജേഷ്, എൻ.വി മോഹനൻ സംസാരിച്ചു.
ഇ.എൻ.ടി സർജൻ ഡോ. ശ്രീശൻ, ഡോ. അംബിക, ഡോ. പൗർണ്ണമി, ഡോ. ടി.വി കുഞ്ഞിക്കണ്ണൻ ക്യാമ്പിന് നേതൃത്വം നൽകി. ഗവ. ആയുർവേദ കോളേജ് അസി. പ്രൊഫസർ ഡോ. സുമി എസ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |