
കൊടുങ്ങല്ലൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരോത്സവത്തിൽ പുല്ലൂറ്റ് എ.കെ.അയ്യപ്പൻ സി.വി.സുകുമാരൻ വായനശാല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പുല്ലൂറ്റ് വി.കെ.രാജൻ വായനശാല രണ്ടാം സ്ഥാനവും മേത്തല ജീവൻ വായനശാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.എസ്.ജയൻ അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു. അക്ഷരോത്സവത്തിൽ യു.പി.വിഭാഗത്തിൽ 51 കുട്ടികളും ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 29 കുട്ടികളും പങ്കെടുത്തു. കൊടുങ്ങല്ലൂർ പൊയ്യ നേതൃസമിതി കൺവീനർ എം.വി.സുധീർ അദ്ധ്യക്ഷത വഹിച്ചു. ജീവൻ വായനശാലയുടെ നേതൃത്വത്തിൽ നടന്ന അക്ഷരോത്സവത്തിന് ടി.പിജോഷി, രതീഷ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |