കരുനാഗപ്പള്ളി: മയക്കുമരുന്ന് കേസിലെ പ്രതി ആലപ്പുഴ എടത്വ കരക്കട വീട്ടിൽ എബിൻ ജോസഫ് (26) മൂന്നു വർഷത്തിനു ശേഷംകരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. 2022 ജൂൺ 22 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വില്പനയ്ക്കായി ബംബളുരുവിൽ നിന്നു കൊണ്ടുവന്ന 71 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എബിൻ ജോസഫാണ് പ്രതികൾക്ക് മയക്കുമരുന്ന് നൽകിയതെന്ന് കണ്ടെത്തി. വിവരമറിഞ്ഞ് എബിൻ ജോസഫ് ഒളിവിൽ പോയി. കരുനാഗപ്പള്ളി പൊലീസിന്റെ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്. റിമാൻഡ് ചെയ്തു. കരുനാഗപ്പള് എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |