കുറ്റ്യാടി: മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയുടെ നേതൃത്വത്തിൽ രവീന്ദ്രൻ മാണിക്കോത്തിന്റെ 'തനിച്ചാകുമ്പോൾ' കവിത സമാഹാരം പ്രകാശനവും സാംസ്കാരിക സമ്മേളനവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ ഉദ്ഘാടനം ചെയ്തു. വി.പി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. പുസ്‌തക പ്രകാശനം സാംസ്‌കാരിക പ്രഭാഷകൻ വി.കെ.സുരേഷ് ബാബു നിർവഹിച്ചു. യുവ എഴുത്തുകാരൻ രാസിത്ത് അശോകൻ പുസ്തകം ഏറ്റുവാങ്ങി. ചെറുകഥാകൃത്ത് ചന്ദ്രൻ പൂ ക്കാട് പുസ്‌തകം പരിചയപ്പെടുത്തി. പി.സി.സീമ, അജിത പവിത്രൻ, ടി.പവിത്രൻ, വിനീത മാമ്പിലാട്, നിഷ, കെ.ടി.മനോജൻ, ഡോ. ബിനു പ്രസാദ്, കെ.സി.കൃഷ്ണൻ, ടി.കെ.മോഹൻദാസ്, സുദേഷ് കൊല്ലിയിൽ, എൻ.കെ. പത്മനാഭൻ, കെ.പി.ദിനേശൻ, ടി. കെ.നാണു, സുരേഷ് ക്ലാരിയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |