
തിരുവല്ല: റവന്യൂ ജില്ലാസ്കൂൾ ശാസ്ത്രമേള 29മുതൽ 31വരെ തിരുവല്ല എസ്.സി.എസ്, തിരുമൂലപുരം എസ്.എൻ.വി.എസ്, ബാലികാമഠം, തിരുമൂലവിലാസം യു.പി.എസ്. ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസ്എന്നീ സ്‌കൂളുകളിൽ നടക്കും.
29ന് എസ്.സി.എസ് സ്‌കൂളിൽ ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ അനു ജോർജ് പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലവിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി.ആർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജയകുമാർ എന്നിവർ പ്രസംഗിക്കും.
31ന് വൈകിട്ട് മാത്യു ടി.തോമസ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |