
തൃശൂർ: ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവന്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള പുരസ്‌കാരം വിക്ടോറിയ സിനിമയുടെ സംവിധായിക ജെ.ശിവരഞ്ജിനിക്ക്. സംവിധായകൻ ടി.വി.ചന്ദ്രൻ, ഛായാഗ്രാഹകൻ കെ.ജി.ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്.വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 25000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്മരണച്ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജൂറി അംഗം ഡോ. സി.എസ്.വെങ്കിടേശ്വരൻ, ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ, വി.വി.വിഷ്ണുദാസ്, കെ.വി.ശ്യാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |