കൊല്ലം: കൊല്ലം കോർപ്പറേഷൻ വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം സഞ്ചാരിമുക്കിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു ജാഥാ ക്യാപ്ടൻ അഡ്വ. ജി.ലാലു ചിന്ത ജെറോം, എ. ബിജു, സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മറ്റി അംഗങ്ങളായ ബൈജു എസ്.പട്ടത്താനം, എൻ.നളിനാക്ഷൻ, പി.സോമനാഥൻ പിള്ള, സജീവ് മാടൻനട, സി.പി.എം ജില്ലാ കമ്മിറ്റി അംഗവും വൈസ് ക്യാപ്ടനുമായ എസ് .പ്രസാദ്, ജാഥ മാനേജർ നഹാസ്, എ. പുഷ്പരാജൻ, ശില പ്രകാശ്, ഹസീന സലാഹുദ്ദീൻ, എം.എ. സത്താർ, ചിറ്റടി രവി എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് തുടരും, നാട് വളരും എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ ജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |