
പാലാ : പാലായിലെ ട്രോണിക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയെ നാലംഗസംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിൻ (18) നെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9.15 നായിരുന്നു സംഭവം. ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറഞ്ഞു. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം. അദ്ധ്യാപകർ ചേർന്നാണ് ജിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൽമുട്ടിനും തലയ്ക്കുമാണ് പരിക്ക്. പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയോടൊപ്പം എത്തിയവരാണ് ആക്രമികൾ എന്നും സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |