
ഞാറയ്ക്കൽ: കണ്ടൽക്കാടുകളുടെ സംരക്ഷിച്ചും പുന:സ്ഥാപിച്ചും പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനമാർഗ മെച്ചപ്പെടുത്താൻ ഞാറക്കൽ ഫിഷ് ഫാമിൽ കണ്ടൽ പഠനകേന്ദ്രം, ക്രാബ് ഫാറ്റനിംഗ് യൂണിറ്റ്, കരിമീൻ ബ്രീഡിംഗ് യൂണിറ്റ് എന്നിവ ആരംഭിച്ചു. പൊക്കാളി കർഷകർക്കും സ്വയം സഹായ സംഘങ്ങൾക്കും വരുമാനം വർദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. മത്സ്യഫെഡ്, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ , ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ എന്നിവർ ഉദ്ഘാടനങ്ങൾ നിർവഹിച്ചു. ഡോ. എസ്. വെൽവിഴി, ഇ.കെ. അഭിജിത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |