
കൊല്ലം: അതിദാരിദ്ര്യത്തെ തുടച്ചുനീക്കി കേരളം ചരിത്രം രചിക്കുന്ന നവംബർ 1ന് ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ആഹ്ലാദ സദസുകൾ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു ജില്ലാ ജനറൽ കൗൺസിൽ യോഗം. പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് 5ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിൽ പട്ടികയിലുള്ള 64006 കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചാണ് നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം എന്ന ചരിത്രപരമായ തീരുമാനം സാദ്ധ്യമാക്കുന്നത്. സി.ഐ.ടി.യു ഭവനിൽ നടന്ന കൗൺസിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |