നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഫണ്ടിൽ നിന്നും ഒന്നരക്കോടി ചെലവിലാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ്, വി.കെ. ജോതിലക്ഷ്മി, ടി.കെ.അരവിന്ദാക്ഷൻ, എം.രാജൻ, എൻ. നിഷ, കൊയിലോത്ത് രാജൻ, ഷീമ വള്ളിൽ, എ.ഡാനിയ, ടി.വി. ഗോപാലൻ, ബിന്ദു, കളത്തിൽ സുരേന്ദ്രൻ, ഗംഗാധരൻ പാച്ചാകര, വി.പി. സുരേന്ദ്രൻ, ശിവപ്രസാദ് കള്ളിക്കൂടത്തിൽ, പി.ബി. നിഷ, സുനീർ കുമാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |