തൂണേരി: സംസ്ഥാന സർക്കാരിന്റെ 2024-25 വർഷത്തെ കായകൽപ്പ് പുരസ്കാരം തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ, ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ആരോഗ്യമന്ത്രി വീണാ ജോർജ്ജിൽ നിന്ന് പുരസ്കാരവും സാക്ഷ്യപത്രവും സ്വീകരിച്ചു. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം, പരിസ്ഥിതി സൗഹൃദ പ്രവൃത്തികൾ എന്നിവ വിലയിരുത്തിയാണ് അംഗീകാരം. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ തൂണേരി ജില്ലയിൽ ഒന്നാമതെത്തിയിരുന്നു. വളപ്പിൽ കുഞ്ഞമ്മദ്, റഷീദ് കാഞ്ഞിരക്കണ്ടിയിൽ, ഫൗസിയ സലിം, അനിത, രാജേഷ് കുമാർ, നിതിലാജി, രഞ്ജിത്ത് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |