
തിരുവനന്തപുരം: നെല്ല് സംഭരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകരുടെ ആവശ്യം മാനിച്ച് നെല്ല് സംഭരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള സംയുക്ത കര്‍ഷകവേദി ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വിജയകരമായ നെല്ല് സംഭരണം നടക്കുന്നുണ്ട്.
യഥാസമയം നെല്ല് സംഭരിച്ചാല്‍ മാത്രം പോരെന്നും കേന്ദ്ര സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് സംഭരിച്ച നെല്ലിന്റ വില 48 മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും കേരള സംയുക്ത കര്‍ഷകവേദി ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ഏജന്‍സി നെല്ല് സംഭരണം ഏറ്റെടുത്താലും കേന്ദ്രം എം.എസ്പി ആയി നല്‍കുന്ന തുകയോടൊപ്പം സംസ്ഥാന വിഹിതമായ എട്ടുരൂപ അറുപത് പൈസ ബോണസും നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, കേരള സംയുക്ത കര്‍ഷകവേദി ജനറല്‍ കണ്‍വീനറും ,കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ ഷാജി രാഘവന്‍, സംയുക്ത കര്‍ഷ വേദി കണ്‍വീനര്‍ എം. വി രാജേന്ദ്രന്‍ ,കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി രഞ്ജിത്ത് എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |