
തിരുവനന്തപുരം: അസാപ് പവർഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ഡൈവ് മാസ്റ്റർ സർട്ടിഫിക്കേഷൻ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ 20 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതി യുവാക്കൾക്കാണ് പരിശീലനം നൽകിയത്. മറൈൻ ടൂറിസം മേഖലയിലും സ്‌കൂബാ ഡൈവിംഗ് മേഖലയിലും നിരവധി ജോലി സാദ്ധ്യതകളുള്ള അന്തരാഷ്ട്ര അംഗീകാരമുള്ള കോഴ്സാണിത്. ഒരു യുവതിയുൾപ്പെടെ 7 പേർക്ക് ഇതിനകം ജോലി ലഭിച്ചെന്നും മന്ത്രി പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപാ വീതം ആകെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് പവർഗ്രിഡ് കോർപറേഷൻ നൽകിയത്. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |