മുതലമട: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികാര ചുങ്കത്തിന്റെ മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്നാരോപിച്ച് സി.ഐ.ടി.യു കൊല്ലങ്കോട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട കാമ്പ്രത്ത്ച്ചള്ളയിൽ ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എ.രമാഭരൻ അദ്ധ്യക്ഷത വഹിച്ച പരിപാടി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി യു.അസീസ്, ഫാം വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി.തിരുചന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ബ്രിജേഷ്, സരീഫ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |