
ആലപ്പുഴ: അഴിമതി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് വകുപ്പ് സംസ്ഥാന വ്യാപകമായി നവംബർ രണ്ടുവരെ നടത്തുന്ന വിജിലൻസ് വാരാഘോഷത്തിന് ആലപ്പുഴയിൽ തുടക്കമായി. എസ്.പി.സി വിദ്യാർത്ഥികൾക്കായി നടത്തിയ അഴിമതി വിരുദ്ധ സന്ദേശ സൈക്കിൾ റാലി ആലപ്പുഴ നോർത്ത് സി.ഐ എം.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി കെ.വി. ബെന്നി, മറ്റ് വിജിലൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആലപ്പുഴ മുഹമ്മദൻസ് സ്കൂളിലെ കുട്ടികളുമായി ചേർന്ന് അഴിമതി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രരചന മത്സരവും, ഉപന്യാസ രചനയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |