
കോന്നി : ഭരണസമിതിയുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ഡോ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ശ്യാംലാൽ , എം.എസ്.ഗോപിനാഥൻ, റ്റി.രാജേഷ് കുമാർ, ഗോവിന്ദ് രാമദാസ്, കെ.എസ്.സുരേശൻ, എ.ദീപകുമാർ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസീ മണിയമ്മ, ഗ്രാമപഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, അനില , അനിൽ ചെങ്ങറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |