
പത്തനംതിട്ട : നഗരസഭയിലെ വികസന സദസ് ഇന്ന് രാവിലെ 10.30 ന് അബാൻ ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷനാകും. സെക്രട്ടറി എ.മുംതാസ് നഗരസഭയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ വികസനനേട്ടം അവതരിപ്പിക്കും. റിസോഴ്‌സ് പേഴ്‌സൺ വികസന സദസിന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന ക്ഷേമ പ്രവർത്തനം ജനങ്ങളിലെത്തിക്കുവാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |