
പാലോട്: അനധികൃതമായി മുറിച്ചു കടത്താൻ ശ്രമിച്ച 17 കിലോയോളം ഭാരമുള്ള ചന്ദനത്തടി പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി. മംഗലപുരം കുറക്കട ഭാവന ജംഗ്ഷനിൽ കൂത്താങ്ങൽ വീട്ടിൽ ഷൈനിന്റെ കാർ പോർച്ചിൽ നിന്നാണ് ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ചന്ദനത്തടി പിടികൂടിയത്. മുദാക്കൽ ചെമ്പൂര് കറണ്ടകത്ത് വീട്ടിൽ ജയകൃഷ്ണന്റെ വീട്ടിൽ നിന്ന ചന്ദനമരമാണ് യാതൊരു അനുമതിയും ഇല്ലാതെ ചെമ്പൂര് മുദാക്കൽ കാർത്തികയിൽ അജയ് മോഹന്റെ സഹായത്തോടെ മുറിച്ചുകടത്താൻ ശ്രമിച്ചതും രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയതും. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ, ബി.എഫ്.ഒ വിഘ്നേഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |