
നെടുമങ്ങാട്: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബി.ജെ.പി മൂഴി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്കവിളയിൽ പ്രതിഷേധകൂട്ടായ്മയും ജാഥയും നടത്തി.ബി.ജെ.പി ഏരിയാ പ്രസിഡന്റ് ഷിബു തീർത്ഥങ്കര അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് പ്രശാന്ത്,മണ്ഡലം സെക്രട്ടറി അനീഷ് കൃഷ്ണ,ജില്ലാ കമ്മിറ്റിയംഗം മുരളിധരൻ നായർ,കൃഷ്ണൻ വേട്ടമ്പള്ളി,ഏരിയാ ജനറൽ സെക്രട്ടറി വിനോദ്,ബി.ജെ.പി ഏരിയാ സെക്രട്ടറി രാജേഷ്,വിനോദ് എന്നിവർ പങ്കെടുത്തു.ആനാട്,പനവൂർ,കരുവിക്കര,കരകുളം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറോളം കേന്ദ്രങ്ങളിൽ സ്വർണക്കൊള്ളയ്ക്കെതിരെ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |