
തിരുവനന്തപുരം: പറഞ്ഞ വാക്കിനും മുകളിലാണ് നിലവില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എല്ലാമേഖലയിലും ആളുകളുടെ വരുമാനം വര്‍ധിപ്പിക്കുന്ന നടപടി ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവംബര്‍ ഒന്നാം തിയതി മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ക്കല നഗരസഭയുടെ അത്യാധുനിക രീതിയിലുള്ള പൊതു ശ്മശാനം വിമുക്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വര്‍ക്കല നഗരസഭയിലെ കണ്വാശ്രമം വാര്‍ഡില്‍ നഗരസഭ 1.65 കോടിരൂപ ചിലവഴിച്ച് 455.89 ചതുരശ്ര വിസ്തൃതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിമുക്തി ആധുനിക രീതിയിലുള്ള വാതക ശ്മശാനമാണ്
വര്‍ക്കല നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വി.ജോയ് എം.എല്‍.എ അധ്യക്ഷനായി. വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം.ലാജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ്‌കുമാര്‍ കെ.വി. ജനപ്രതിനിധികളായ കുമാരി സുദര്‍ശിനി, വിജി.ആര്‍.വി, സജിനി മന്‍സാര്‍, ബീവിജാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |