
വിഴിഞ്ഞം: ശ്രീചിത്ര ഹോമുമായി സഹകരിച്ച് യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ക്രിസ്മസ് കേക്ക് മിക്സിംഗ് പരിപാടി സംഘടിപ്പിച്ചു.തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയ്, ഐ.എഫ്.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശ്രീചിത്ര ഹോമിലെ താമസക്കാരും ജീവനക്കാരും അതിഥികളും പരിപാടിയുടെ ഭാഗമായി. ശ്രീ ചിത്ര ഹോമിലെ അന്തേവാസികൾക്ക് ആസ്വദിക്കാൻ കേക്കുകൾ വിതരണം ചെയ്യും. തത്സമയ സംഗീത പരിപാടി,ലഘുഭക്ഷണങ്ങൾ, ശ്രീ ചിത്ര ഹോമിലെ താമസക്കാരുമായുള്ള ഹൃദയംഗമമായ ഇടപെടലുകൾ എന്നിവയോടെയാണ് പരിപാടി അവസാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |