
തിരുവല്ല : മതിൽഭാഗത്തെ വാടകവീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന 9 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വീട് വാടകയ്ക്കെടുത്ത് പുകയില ഉത്പന്നങ്ങൾ മൊത്തക്കച്ചവടം നടത്തിയിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ വീട്ടിൽ പ്രവീൺ പ്രസാദ് (36) അറസ്റ്റിലായി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ 9ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഹോട്ടലിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി എന്ന വ്യാജേനയാണ് ഇയാൾ വീട് വാടകയ്ക്കെടുത്തത്. ഒന്നര വർഷമായി ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |