
ചെന്നൈ: തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിലെ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ഇ.ഡി. 2,538 തസ്തികകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും നിയമനത്തിലാണ് അഴിമതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് പൊലീസിന് നൽകിയ കത്തിൽ ഇ.ഡി പറയുന്നു. ഉദ്യോഗാർത്ഥികളിൽ 150 പേർ കോഴ നൽകി.
ഓരോ നിയമനത്തിനും 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ കൈക്കൂലിയായി നൽകിയിട്ടുണ്ടെന്നുമാണ് ഇ.ഡി ആരോപണം. മന്ത്രി കെ.എൻ.നെഹ്രുവിന്റെ സഹോദരൻ എൻ. രവിചന്ദ്രനുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസന്വേഷണത്തിലാണ് ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്നാണ് ഇ.ഡി പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം റെയ്ഡ് നടത്തിയിരുന്നു. ഇ.ഡിയ്ക്ക് അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായാണ് സൂചന. 2024 ൽ നടത്തിയ നിയമന പരീക്ഷയിൽ കൃത്രിമം കാണിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |