
അമരാവതി: കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശി യിൽ വീശിയടിച്ച മോൻത ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. കനത്ത മഴയിൽ ആന്ധ്രയിൽ രണ്ട് പേർ മരിച്ചു.
സമയബന്ധിതമായ മുൻകരുതൽ നടപടികളെടുത്തതിനാൽ നാശനഷ്ടങ്ങൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.30നും 12.30 നുമിടയിൽ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലുള്ള നർസപൂരിനു സമീപമാണ് മോൻത കര തൊട്ടത്.
മണിക്കൂറിൽ 90- 100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദ്ദമായും ശക്തി കുറഞ്ഞു. വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രാപ്രദേശ്, തെലങ്കാന, തെക്കൻ ഛത്തീസ്ഗഢ് വഴി തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം തുടരുകയാണ്. തെലങ്കാനയിലെയും ആന്ധ്രായിലെയും നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.ഒഡീഷയിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 11000ത്തോളം പേരെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്രി.
ആന്ധ്രയിൽ പശ്ചിമ ഗോദാവരി, കൃഷ്ണ എന്നിവിടങ്ങളിൽ ശക്തമായി മഴ പെയ്യുന്നതിനാൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു.ചുഴലിക്കാറ്റിൽസംസ്ഥാനത്ത് 43000 ഹെക്ടറിനു മുകളിൽ കൃഷി നശിക്കുകയും ട്രാൻസ്‌ഫോമറുകളും സബ്‌സ്റ്റേഷനുകളും തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. വിശാഖ പട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും നിരവധി ട്രെയിനുകളും റദ്ദാക്കി.
ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കാനും ജനം നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കാനും മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ചന്ദ്രബാബു നായിഡു നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |