
തിരുവനന്തപുരം: നേമത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂരാണ് കൊലപാതകം നടന്നത്. വിജയകുമാരിയാണ് (74) മരിച്ചത്. മകൻ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിച്ചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |