
കുഴിത്തുറ: കളിയിക്കാവിളയിൽ ബൈക്ക് മോഷണക്കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിജോയും(21) 3 വിദ്യാർത്ഥികളുമാണ് പിടിയിലായത്. കളിയിക്കാവിളയിൽ ബൈക്ക് മോഷണക്കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ്.ഐ മഹേന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വേങ്ങാനൂരിൽ വച്ച് പിടിയിലായത്. പ്രതികളുടെ കൈവശമുള്ള 7 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ഒരാളെ റിമാൻഡ് ചെയ്തു. മറ്റ് 3 പേരെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |