വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മുൻ അദ്ധ്യക്ഷന്മാരായ പി.പി ഗോപാലൻ, ടി.സി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക യോഗാ സെന്ററിന്റെ ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് അദ്ധ്യക്ഷനായി.
ആയുർവേദിക് ഡോ. അരുൺ അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സുധീർ മഠത്തിൽ മുഖ്യാതിഥിയായി. യു.എം സുരേന്ദ്രൻ, വി.പി ഗോപാലകൃഷ്ണൻ, യൂസഫ് മമ്മാലിക്കണ്ടി, പത്മനാഭൻ, എം.പി രാഘവൻ, വിജീഷ് സി.കെ, റഹീസാ നൗഷാദ്, ജൗഹർ വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലകരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. ഘോഷയാത്രയും യോഗ പരിശീലകരുടെ നൃത്തവുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |