വടകര: ശബരിമല തട്ടിപ്പുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കുക, ദേവസ്വം ബോർഡുകൾ പിരിച്ചു വിടുക, വകുപ്പ് മന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക, ക്ഷേത്ര ഭരണം ഹൈന്ദവ വിശ്വസികളെ ഏൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശബരിമല അയപ്പ സേവാസമാജം വടകര താലൂക്ക് ഓഫീസിലേക്ക് നാമജപയാത്ര നടത്തി. വിജയബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാജൻ ഈറോഡ് ഉദ്ഘാടനം ചെയ്തു. രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി, പ്രേംദാസ് സ്വാമി ഇരിങ്ങണ്ണൂർ പ്രതിജ്ഞ ചൊല്ലി. ജയേഷ് വടകര, വിനോദ് ഗുരുസ്വാമി, ലജിഷ് സ്വാമി, പി.എം. മുകുന്ദൻ നേതൃത്വം നൽകി. പി.കെ കുമാരസ്വാമി, പവിത്രൻ ചോമ്പാല പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |