തൃശൂർ: കാലിയായി ഖജനാവിൽ നിന്നും ഇത്രമാത്രം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് കാണുമ്പോൾ, അടച്ചു പൂട്ടാൻ പോകുന്ന കടയുടെ റിബേറ്റ് നോട്ടീസ് പോലെ മാത്രമേ കാണാൻ കഴിയുവെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർഗ ബഹുജനസംഘടനാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് എവിടെ നിന്നാണ് ഫണ്ടെന്ന് പറയുന്നില്ല. പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പേക്കൂത്താണെന്നും ചൂണ്ടിക്കാട്ടി. സി.എം.പി സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം പി.ആർ.എൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ചു. വികാസ് ചക്രപാണി, ജെയ്‌സിങ് കൃഷ്ണൻ, മിനി രമേഷ്, എം.എൻ സുരേഷ്, ജോസ് മാറോക്കി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |