
തിരുവനന്തപുരം: പ്രൈവറ്റ് സ്കൂൾ (എയ്ഡഡ് )മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ ) സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സംവരണം ഭരണഘടനയും നിയമവും അനുശാസിക്കുന്ന രീതിയിൽ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണ വിഷയത്തിൽ എൻ.എസ്.എസിന് ലഭിച്ച ആനുകൂല്യം മറ്റെല്ലാ മാനേജ്മെന്റുകൾക്കും നൽകുന്നത് പരിഗണിക്കുമെന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ ഇത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന വ്യക്തിഗത മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാകുന്ന രീതിയിൽ നടപ്പിലാക്കണം. സർക്കാരിന്റെ വികലമായ ഭിന്നശേഷി നയം പ്രൈമറി സ്കൂളുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടേറിയേറ്റ് ധർണയ്ക്ക് മുന്നോടിയായി ജില്ലകളിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. അസോസിയേഷൻ സംസ്ഥാന ചെയർമാൻ തൊട്ടേക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു. ടി.ഒ.ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. അരവിന്ദാക്ഷൻ മണ്ണൂർ,രാജീവൻ ടി.പി,അൻവർ പി.കെ,അഭിലാഷ് പാലാഞ്ചേരി,ഉണ്ണി ചെലേമ്പ്ര,തോമസ് കോശി,പ്രകാശ് കുമാർ കൊല്ലം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |