
വ്യത്യസ്തമായ കേരള പിറവി ആഘോഷം ചെന്നൈയിൽ
ചെന്നൈ: ചെന്നൈയിലെ ആശാൻ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്‌കൂളിൽ കേരളപ്പിറവി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇന്നലെ രാവിലെ കേരളത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ കുട്ടികൾ സ്‌കൂളിൽ അണിനിരന്നാണ് ആഘോഷം വ്യത്യസ്തമാക്കിയത്. സ്‌കൂൾ ലീഡർ പതാക ഉയർത്തിയതിന് ശേഷം അദ്ധ്യാപകരും കുട്ടികളും ഭാഷാ പ്രതിജ്ഞ ഏറ്റുചൊല്ലി.
ആഘോഷത്തിന്റെ ഭാഗമായി അമ്മു സ്വാമിനാഥൻ ആഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മലയാളവിഭാഗം നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ വിശ്വനാഥൻ, സീനിയർ പ്രിൻസിപ്പൽ ഓമന ഷാജി, വൈസ് പ്രിൻസിപ്പൽ ലതാ വിജയകുമാർ, മിഡിൽ സ്‌കൂൾ ഹെഡ് വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |