
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയും ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയുമായി. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസംകൊണ്ട് പവന് 1240 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ മൂന്നിനായിരുന്നു. അന്ന് പവന് 90,320 രൂപയും ഗ്രാമിന് 11,290 രൂപയുമായിരുന്നു.
കഴിഞ്ഞ മാസം പവൻ വില ഒരു ലക്ഷം കടക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴുണ്ടായ മാറ്റം ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്വർണവില കുറയുമെന്നാണ് സൂചന. രാജ്യാന്തര വിപണിയിൽ 4000ന് മുകളില്‍ നിന്നിരുന്ന സ്വര്‍ണവില ഇന്ന് 3900ത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഔണ്‍സ് വില ഇനിയും താഴ്ന്നാല്‍ കേരളത്തിലും വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ സ്വർണവിലയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധങ്ങളും തീരുവകളും ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽപേർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |