കൊച്ചി: ചെറുകിട മത്സ്യബന്ധന മേഖലയിൽ ഉപജീവനം നടത്തുന്നവരുടെ ജീവിതം വരച്ചിട്ട് വേവ്‌സ് ഒഫ് ആർട് ലൈവ് പെയിന്റിംഗ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടക്കുന്ന മറൈൻ സിമ്പോസിയമായ മീകോസിലാണ് എട്ട് കലാകാരൻമാർ തത്സമയ ചിത്രരചന നടത്തുന്നത്. ബേ ഒഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് കലാകാരന്മാരെയും കലാപ്രേമികളെയും സഹകരിപ്പിച്ച് വ്യത്യസ്തമായ ചിത്രരചനാ പരിപാടി അരങ്ങേറുന്നത്. കലാകാരൻമാരിൽ ആറുപേർ കൊച്ചിയിൽ നിന്നും രണ്ടുപേർ ചെന്നൈയിൽ നിന്നുമാണ്. ഡോ. എസ്. ജയരാജനാണ് വേവ്‌സ് ഒഫ് ആർട് ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |