നാദാപുരം: ചാലപ്രം കടത്തനാട് കളരി സംഘത്തെ കേരള ഫോക് ലോർ അക്കാഡമിയുടെ കളരിപ്പയറ്റ് പഠന ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. കേരള ഫോക്‌ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.വി ലവ്‌ലിൻ കളരിപ്പയറ്റ് കോഴ്സ് കോ ഓർഡിനേറ്ററും പദ്മശ്രീ എസ്.ആർ. ഡി പ്രസാദ് ഡയറക്ടറുമായാണ് കോഴ്സ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് കളരി അഭ്യസിക്കുന്നവർക്ക് സർക്കാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകും. സ്ത്രീകൾക്ക് വനിത ഗുരുക്കളുടെ ശിക്ഷണത്തിൽ കളരി അഭ്യസിക്കാം. കളരി അക്കാഡമിയുടെ ഔദ്യോഗിക കളരി പഠന ഗവേഷണ കേന്ദ്രമായി അഫിലിയേഷൻ നൽകുന്നതിന്റെ ഭാഗമായി കോഴ്സ് ഡയറക്ടർ പദ്മശ്രീ എസ്.ആർ.ഡി. പ്രസാദ് ചാലപ്രത്തെ കടത്തനാട് കളരി സന്ദർശിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446037879, 6282899255.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |