
കാഞ്ഞങ്ങാട്:കേരള ബാങ്കിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണമെന്നും പെൻഷൻ പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ( കെ.ബി.ആർ.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പുതിയ കോട്ട അർബൻ ബാങ്ക് ഹാളിൽ സമ്മേളനവും അംഗങ്ങൾക്കുള്ള ആരോഗ്യസുരക്ഷ കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.വി.കുഞ്ഞിരാമൻ,കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി.കരുണാകരൻ നായർ, സംസ്ഥാന സെക്രട്ടറി എം.കൃഷ്ണൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി.വി.മോഹനൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് കരിങ്ങാട്ട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |