
അൽത്താഫ് സലിം ചിത്രം ഒറ്റപ്പാലത്ത്, 150 പുതുമുഖങ്ങളും
കെയർ ഒഫ് സൈറബാനു, സൺഡേ ഹോളിഡേ, ബിടെക് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മാക്ട്രോ മോഷൻ പിക്ചേഴ്സ് രണ്ടു ചിത്രങ്ങൾ നിർമ്മിക്കുന്നു. അൽത്താഫ് സലിം, പുതുമുഖം കൃഷ്ണപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. ഒാഡിഷനിൽ തിരഞ്ഞെടുത്ത 150 പുതുമുഖങ്ങൾക്കൊപ്പം അശോകൻ,അസീസ് നെടുമങ്ങാട്,അബിൻ ബിനോ,ഡോക്ടർ റോണി ഡേവിഡ് രാജ്, ഗോകുലൻ,അഭിരാം രാധാകൃഷ്ണൻ,ആനന്ദ് മന്മഥൻ, വിനീത് വിശ്വം,കുമാർ സുനിൽ, ജയൻ രാജ,പ്രവീണ, മുത്തുമണി,ശീതൾ മരിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കമലിന്റെ ശിഷ്യനായി പ്രവർത്തിച്ച യതീന്ദ്രൻ മാനന്തവാടി സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഒാഫീസറാണ്.
ഛായാഗ്രഹണം-അർജ്ജുൻ അക്കോട്ട്, എഡിറ്റിംഗ്-ആകാശ് ജോസഫ് വർഗീസ്, സംഗീതം-പ്രിൻസ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, മാക്ട്രോ മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രം ആണ്.
കാവിലമ്മ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഷീൻ ഹെലൻ,ലജു മാത്യു ജോയ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഷറഫുദ്ദീൻ നായകനായി വിജിഷ് ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ ആരംഭിക്കും. മാക്ട്രോ മോഷൻ പിക്ചേഴ്സ്, അൻവികാസ് മൂവി ഹൗസിന്റെ സഹകരണത്തോടെ ഷീൻ ഹെലൻ,ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമായാണ് ഷറഫുദ്ദീൻ ചിത്രം ഒരുങ്ങുന്നത്. മലയാളം ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, അറബിക് ഭാഷകളിലായി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം വിജിഷ് ജോസ്,അബി ട്രീസ പോൾ എന്നിവർ ചേർന്ന് എഴുതുന്നു. ഛായാഗ്രഹണം മധു നീലകണ്ഠൻ . ലൈൻ പ്രൊഡ്യൂസർ-ദബ്ലം, കോ-പ്രൊഡ്യൂസർ-അനു മോൾ വിൽസൺ, എഡിറ്റിംഗ്-സൂരജ് ഇ. എസ്,സംഗീതം-ഹിഷാം അബ്ദുൾ വഹാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈനു ചന്ദ്രഹാസ്, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, പി .ആർ . ഒ എ .എസ് ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |