ആലപ്പുഴ: ജലജന്യ രോഗങ്ങൾക്കെതിരെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 222415 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. ജില്ലയിൽ ആകെ 287007 കിണറുകളാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , ആരോഗ്യ വകുപ്പ് തുടങ്ങിയവയുമായി ചേർന്ന് ഹരിതകേരളം മിഷൻ നടത്തുന്ന 'ജലമാണ് ജീവൻ' ക്യാമ്പെയ്നിന്റെ ഭാഗമായാണ് പ്രവർത്തനം.
അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണിത്. വിവിധ ഘട്ടങ്ങളിലൂടെ നടത്തുന്ന പരിപാടിയിൽ ആദ്യം ചെയ്യുന്നത് കിണറുകളുടെ ക്ലോറിനേഷനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിണറുകളിൽ ശുചീകരണം നടത്തിയത് കോഴിക്കോടാണ്. 5.18 ലക്ഷം. രണ്ടാമത് തിരുവനന്തപുരമാണ്. 5.12 ലക്ഷം. ഏറ്റവും കൂടുതൽ കിണറുകളുള്ളത് മലപ്പുറത്താണ്. 7.31 ലക്ഷം. ഇതിൽ 4.2 ലക്ഷം ശുചീകരിച്ചു. സെപ്തംബറിലാണ് ക്ലോറിനേഷൻ ആരംഭിച്ചത്. പൊതുജനം ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസുകളിലും ശുചീകരണം, അവയിൽ മാലിന്യം എത്തുന്ന വഴികൾ അടയ്ക്കൽ, പൊതു ജലസ്രോതസുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള ബോധവത്ക്കരണം തുടങ്ങിയവ നടത്തിവരുന്നുണ്ട്.
അമീബിക് മസ്തിഷ്‌ക ജ്വരം ഉൾപ്പെടെയുള്ളവയെ ചെറുക്കാൻ
കിണറുകളിൽ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായാണ് ക്ലോറിനേഷൻ നടത്തുന്നത്
ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡർ/ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് കൊടുക്കുന്നത്
അതത് സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ നിർദ്ദേശം നൽകും
ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും
സംസ്ഥാനത്താകെ ക്ളോറിനേഷൻ നടത്തിയത്
43.78 ലക്ഷം കിണറുകളിൽ
കൂടുതൽ കിണറുകൾ മലപ്പുറത്ത്
(ജില്ല, കിണറുകളുടെ എണ്ണം, ക്ലോറിനേഷൻ നടത്തിയവ)
തിരുവനന്തപുരം - 604129, 512298
കൊല്ലം - 629397, 477162
പത്തനംതിട് ട- 292941, 162491
ആലപ്പുഴ - 287007, 222415
കോട്ടയം - 384341, 304543
ഇടുക്കി - 79696, 68952
എറണാകുളം - 436292, 396482
തൃശൂർ - 595926, 496669
പാലക്കാട് - 329874, 221070
മലപ്പുറം - 731423, 420085
കോഴിക്കോട് - 614785, 518563
വയനാട് - 106340, 83105
കണ്ണൂർ - 531260, 372766
കാസർകോട് - 151266, 121969
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |