തേങ്കുറുശ്ശി: സംസ്ഥാന ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി തേങ്കുറുശ്ശി പഞ്ചായത്തിൽ തിലോപ്പിയ മത്സ്യക്കൃഷിക്ക് തുടക്കമായി. മത്സ്യക്കുഞ്ഞ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.ഭാർഗവൻ നിർവഹിച്ചു. ശാസ്ത്രീയമായി സജ്ജീകരിച്ച കുളങ്ങളുള്ള മത്സ്യകർഷകർക്കാണ് തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത്. ആറ് കർഷകർക്കായി 80,000 മത്സ്യക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്. പരിപാടിയിൽ മണ്ണാർക്കാട് മത്സ്യഭവൻ ഓഫിസർ വേണുഗോപാലൻ, പഞ്ചായത്ത് പ്രമോട്ടർ എം.ഹരിദാസ്, കർഷകമിത്ര ടീം ലീഡർ കെ.സനൂപ്, നൗഫൽ, മുഹമ്മദ് അബ്ബാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |