മലപ്പുറം: മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവം നാളെ മുതൽ 12 വരെ മേൽമുറി എം.എം.ഇ.ടി ഹയർസെക്കൻഡറി സ്‌ക്കൂളിൽ നടക്കും. 102 സ്‌ക്കൂളുകളിൽ നിന്ന് അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ 11 വേദികളിലായി 306 ഇനങ്ങളിൽ പങ്കെടുക്കും. വൈകിട്ട് 3.30ന് ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അബ്ദുറഹ്മാൻ കാരാട്ട് പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ പി.പി.മജീദ്, സന്തോഷ് കുമാർ, ജോസ്മി ജോസഫ്, പി.എം.അലവി ഹാജി, ടി.മുഹമ്മദ്, എൻ.കെ. മുസ്തഫ, കെ.കെ.ഇബ്രാഹിം, ഫെബിൻ കളപ്പാടൻ, ഷാജഹാൻ വാറങ്കോട്, പി.കെ.ഖാലിദ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |