
കൊച്ചി: ജില്ലാ കോടതികളിലെ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ കക്ഷികൾക്കടക്കം ഇനി വാട്‌സാപ്പിലും ലഭിക്കും. ഹൈക്കോടതിയിലെ വിവരങ്ങൾ നേരത്തെ വാട്‌സാപ്പിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പ്രിൻസിപ്പൽ കോടതിമുതൽ മുൻസിഫ് കോടതിയിൽവരെ ലഭ്യമാക്കിയിരിക്കുന്നത്. അഭിഭാഷകർക്കും വിവരങ്ങൾ വാട്‌സാപ്പിൽ ലഭിക്കും. ഡിസ്ട്രിക്ട് കോർട്ട്സ് കേസ് മാനേജ്മെന്റ് സിസ്റ്റത്തിൽനിന്ന് മാത്രമായിരിക്കും വാട്‌സാപ്പ് സന്ദേശം ലഭിക്കുക. ഇതിനോടകം വാട്‌സാപ്പ് നമ്പർ ലഭ്യമാക്കാത്തവർ ഡിസ്ട്രിക്ട് കോർട്സ് കേസ് മാനേജ്മെന്റ് സിസ്റ്റത്തിൽ ലഭ്യമാക്കണമെന്നും ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |