
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. സർക്കാരും ഹൈക്കോടതി രജിസ്ട്രാർ ജനറലും ഉൾപ്പെടെയുള്ള എതിർകക്ഷികളോട് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു. കേരള ഹൈക്കോർട്ട് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനടക്കം നൽകിയ ഹർജിയിലാണിത്. ഹർജി 28ന് പരിഗണിക്കും. രണ്ട് വർഷത്തെ ക്ഷാമബത്ത കുടിശികയുണ്ടെന്ന് ഹർജിയിൽ പറയുന്നു. നിത്യോപയോഗ സാധനവിലയും വായ്പാപലിശ നിരക്കുമെല്ലാം കുത്തനേ ഉയർന്ന സാഹചര്യത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |