
തൃശൂർ : പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രാമേശ്വരത്തെന്ന് സൂചന. ഇയാളെ കണ്ടെത്താനായി വിയ്യൂർ പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാടിന്റെ ക്യൂ ബ്രാഞ്ച് പൊലീസും രാമേശ്വരത്ത് അന്വേഷണം നടത്തും. കഴിഞ്ഞ തവണ രക്ഷപ്പെട്ടപ്പോഴും ഇയാൾ രാമേശ്വരത്തായിരുന്നു ഒളിവിൽ കഴിഞ്ഞത്. ബാലമുരുകൻ വഴിയാത്രക്കാരന്റെ കൈയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി ഭാര്യയെ വിളിച്ചതായി പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. തെങ്കാശിയിലാണ് ബാലമുരുകന്റെ ഭാര്യ താമസിക്കുന്നത്. നിലവിൽ തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് തെരച്ചിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |