
ചെങ്ങന്നൂർ : നഗരസഭ കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റ് വിതരണവും ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ മുഖ്യ പ്രഭാഷണം നടത്തി. റിജോ ജോൺ ജോർജ്, അശോക് പടിപ്പുരയ്ക്കൽ, കൗൺസിലർമാരായ സിനി ബിജു, സൂസമ്മ ഏബ്രഹാം, ഗോപു പുത്തൻമഠത്തിൽ, അതിരാ ഗോപൻ, എസ്.സുധാമണി, ഇന്ദുരാജൻ, സൂപ്രണ്ട് പ്രവീൺരാജ്, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ, കേരളോത്സവം കോഓഡിനേറ്റർ കെ.ആർ.ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |