
ചേർത്തല:സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്‌കൂട്ടറിൽ നിന്ന് സ്വർണാഭരണം കവർന്ന കേസിലെ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം പള്ളിപ്പുറം പഞ്ചായത്ത് 2ാം വാർഡിൽ കൈതക്കാട്ട് വീട്ടിൽ നിന്നും മാരാരിക്കുളം നോർത്ത് പഞ്ചായത്ത് 3ാം വാർഡിൽ തയ്യിൽ പറമ്പിൽ താമസിക്കുന്ന മോട്ടിനെയാണ് (42) അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ യുവതിയുടെ 4.5 ഗ്രാം തൂക്കം വരുന്ന സ്വർണ വളയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 4ന് രാവിലെയാണ് സംഭവം. യുവതി പണയം വക്കുന്നതിനായി സ്‌കൂട്ടറിന്റെ ലഗേജ് ഭാഗത്ത് പഴ്സിനകത്തായാണ് വള വെച്ചിരുന്നത്. പ്രതിയുടെ ഭാര്യയിൽ നിന്നും കളക്ഷൻ തുക വാങ്ങുന്നതിനായി ഇയാളുടെ വീട്ടിലും യുവതി എത്തിയിരുന്നു.
ഈ സമയം ഹാർബറിൽ നിന്നും പണം വാങ്ങി തിരികെ എത്താമെന്ന് പറഞ്ഞ് പരാതിക്കാതിയുടെ സ്‌കൂട്ടർ വാങ്ങി പ്രതി പോയി. തുടർന്ന് തിരികെയെത്തി സ്‌കൂട്ടർ കൈമാറുകയും ചെയ്തു. ഇതിനു ശേഷം പരാതിക്കാരി കലവൂരിലെ ധനകാര്യ സ്ഥാപനത്തിൽ എത്തി പണയം വെയ്ക്കാനായി സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് വള മോഷണം പോയതായി അറിയുന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അർത്തുങ്കൽ പൊലീസ് ഇൻസ്പക്ടർ ടോൾസൺ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോട്ടിനെ പിടികൂടിയത്. മോഷ്ടിച്ച ആഭരണം ചേർത്തലയിലെ ഒരു ജൂവലറിയിൽ വില്പന നടത്തി 52000 രൂപ കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തി. എസ്.ഐ എൻ.രാജേഷ്.എൻ, എ.എസ്.ഐ സുധി, സിവിൽ പൊലീസ് ഓഫീസർമാരായ ജിതിൻ,പ്രണവ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |