
കൊച്ചി: ലഹരിക്കെതിരെ ഡോൺ ബോസ്‌കോ സംഘടിപ്പിക്കുന്ന സ്‌പോർട്‌സ് ഫോർ ചേഞ്ച് മെഗാ ലോഞ്ചും വാക്കത്തണും ഇന്ന് വൈകിട്ട് നാലിന് രാജേന്ദ്ര മൈതാനത്തിൽ ആരംഭിച്ച് ഡർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. ചലച്ചിത്ര സംവിധായകൻ ആർ.എസ്. വിമൽ ഫ്‌ളാഗ് ഓഫ് ചെയ്യും. സ്‌പോർട്‌സ് ഫോർ ചേഞ്ച് മെഗാ ലോഞ്ച് ചലച്ചിത്ര താരം ദേവനന്ദ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മേയർ എം. അനിൽകുമാർ, സിറ്റി എ.സി.പി രാജ്കുമാർ, എക്‌സൈസ് ഓഫീസർ അബ്ദുൽ ബാസിത്, ചലച്ചിത്ര താരം നരേൻ, സാധിക വേണുഗോപാൽ, എൻ.എം. ബാദുഷ, സലാം ബാപ്പു തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |