കോവളം: മെഡിസെപ്പിൽ ഭൂരിഭാഗം സ്പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സ ലഭിക്കാത്ത സാഹചര്യമാണെന്നും നിലവിലെ മെഡിസെപ്പ് പ്രീമിയമായ 500 രൂപ നിലനിറുത്തിക്കൊണ്ട് എല്ലാ ആശുപത്രികളിലും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും ബി.ആർ.പി.എം.എസ് ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. ബി.ആർ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ശിവൻകുട്ടി നായർ,സംസ്ഥാന രക്ഷാധികാരി എം.വിജയകുമാരൻ നായർ,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നായർ,ജനറൽ സെക്രട്ടറി അഡ്വ. എം.വിജയകുമാർ,ട്രഷറർ എസ്.എസ്. സുരേഷ്‌കുമാർ,സെക്രട്ടറിമാരായ കെ.വിജയകുമാർ,എ.സുധീരചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |