
കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി മാറി ദുൽഖർ സൽമാൻ നായകനായ കാന്ത ;
കാലങ്ങൾ കഴിഞ്ഞാലും ക്ലാസിക് ആയി നിൽക്കാൻ പോകുന്ന സിനിമാ വിസ്മയം എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ . ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാന്തയിൽ നടിപ്പിൻ ചക്രവർത്തി ടി കെ മഹാദേവനായി കാഴ്ചവയ്ക്കുന്നത് . ദേശീയ പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ ഇതിലൂടെ തേടിയെത്താൻ സാധ്യതയുണ്ടെന്ന് നിരൂപകർ വ്യക്തമാക്കുന്നു. കേരളത്തിലും വലിയ ആവേശമാണ് കാന്ത നേടുന്നത് . ഭാഗ്യശ്രീ ബോർസെ, സമുദ്ര ക്കനി, റാണ ദഗുബട്ടി എന്നിവരും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു, വീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് മറ്റു താരങ്ങൾ. അമ്പരപ്പിക്കുന്ന മേക്കിംഗ്, മനോഹരമായ കഥ പറച്ചിൽ എന്നിവ കൊണ്ട് ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറുകയാണ് കാന്ത. അഭിനേതാക്കളുടെ പ്രകടനത്തിൽ ക്ലാസിക് ഡ്രാമ ആയി ആദ്യ പകുതിയിൽ സഞ്ചരിക്കുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി രണ്ടാം പകുതിയിൽ മാറുന്നു.സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യ ഭാഷ ചിത്രം ആണ് കാന്ത.
മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തു. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി , പി. ആർ. ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |