SignIn
Kerala Kaumudi Online
Saturday, 15 November 2025 5.56 PM IST

ചന്ദ്രയാൻ-3 റിട്ടേൺസ്, അമ്പരന്ന്  ശാസ്ത്രലോകം

Increase Font Size Decrease Font Size Print Page
propusion

തിരുവനന്തപുരം: ദൗത്യം പൂർത്തിയാക്കിയശേഷം ബഹിരാകാശത്ത് അനാഥമായി ചുറ്റിത്തിരിയുകയായിരുന്ന ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി. ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.

രണ്ടു വർഷത്തിനുശേഷം ഐ.എസ്.ആർ.ഒ.യുടെ നിയന്ത്രണസംവിധാനമായ ടെലിമെട്രി പരിധിയിലേക്ക് വീണ്ടുമെത്തിയതോടെ നിർണ്ണാകയ ഡാറ്റാകൾ കൈമാറാനും തുടങ്ങി. സഞ്ചാരമോ പ്രവർത്തനമോ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയില്ല. കാരണം അതിനുള്ള ഇന്ധനം ഇല്ല. സൗരോർജ്ജം സ്വയം സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ബഹിരാകാശത്തെ അപ്രതീക്ഷിത മാറ്റങ്ങളും പേടകങ്ങളുടെ സഞ്ചാരപഥങ്ങളിൽ ഗ്രഹങ്ങളുടെ ആകർഷണസ്വഭാവങ്ങൾ മാറിമറിയുന്നതിന്റെ പുതിയപാഠങ്ങളാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.തുടർചലനങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഐ.എസ്.ആർ.ഒ.അറിയിച്ചു.

അത്ഭുതം നടന്നത്

നവം.നാലിന്

#ആരും ഒന്നും ചെയ്യാതെ നവംബർ 4ന് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ആകർഷണവലയത്തിൽ പെട്ട് ചന്ദ്രനിലേക്ക് അടുക്കുകയായിരുന്നു.ചന്ദ്രന്റെ 3740കിലോമീറ്റർ അടുത്തേക്ക് പോയി. അതോടെ ഭൂമിയിൽ നിന്ന് 4.09ലക്ഷംകിലോമീറ്റർ അടുത്തും 7.29ലക്ഷംകിലോമീറ്റർ അകലത്തും വരുന്ന ഭ്രമണപഥത്തിലായി.ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല.ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങളുംകിട്ടി.

നവംബർ 11ന് ഇത് വീണ്ടും ചന്ദ്രന്റെ 4537കിലോമീറ്റർ അടുത്തെത്തി.നവംബർ 14നും ഇതേ രീതിയിൽ ചന്ദ്രന്റെ 4500കിലോമീറ്റർ അടുത്തേക്ക് പോയി.ഈ വിവരങ്ങൾ ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് നിർണ്ണായകമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

#2023ജൂലായ് 14നാണ് ചന്ദ്രയാൻ 3വിക്ഷേപിച്ചത്. ആഗസ്റ്റിൽ ചന്ദ്രന്റെ 150കിലോമീറ്റർ മുകളിലെത്തിയ ചന്ദ്രയാൻ 3പേടകം ലാൻഡറിനേയും റോവറിനെയും അവിടെ ഇറക്കി.അത് രണ്ടും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മൃദുവായി നിലത്തിറങ്ങി.റോവർ പുറത്തിറങ്ങി ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നു.ആസ്ഥലത്തിന് ഇന്ത്യ ശിവശക്തിപോയന്റ് എന്ന് നാമകരണം ചെയ്തു.ലാൻഡറിന്റെ മുകളിൽ ആലേഖനം ചെയ്ത ത്രിവർണ്ണ പതാകയും അശോകചക്രവും പ്രപഞ്ചമുള്ളകാലത്തോളം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിലകൊള്ളും.

# ഈ ചരിത്ര ദൗത്യത്തിനു ശേഷം ഒക്ടോബർ അവസാനത്തോടെ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് അകന്നുപോയി. ഭൂമിയിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ അടുത്തും മൂന്ന് ലക്ഷം കിലോമീറ്റർ അകന്നുമുള്ള ബഹിരാകാശമേഖലയിൽ ഗതിനിയന്ത്രണം കൈവിട്ട് ചുറ്റിത്തിരിയുകയായിരുന്നു. ഭൂമിയിൽ നിന്ന് നാലുലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ.അതിനാൽ ചന്ദ്രന്റേയും ഭൂമിയുടേയും ആകർഷണവലയങ്ങളിലേക്ക് മാറിമാറി അകപ്പെട്ടാണ് കറക്കം തുടർന്നത്.

പേടകത്തിൽ നിന്നുളള കമ്മ്യൂണിക്കേഷൻ തുടർന്നുവന്നത് മാത്രമാണ് ഐ.എസ്.ആർ.ഒ.യുമായുള്ള ഏകബന്ധം.

TAGS: NEWS 360, NATIONAL, NATIONAL NEWS, CHANDRAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.