
ബംഗളൂരു: വോട്ട് ചോരിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കർണാടകയിലെ വോട്ട് ചോരി വിഷയത്തിൽ ബംഗാൾ സ്വദേശി ബാപി ആദ്യയെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്‌തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്.
ഒടിപി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ച് നൽകിയെന്നും ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാർ നൽകിയത്. ബാപി ആദ്യയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ പറഞ്ഞു.
സെപ്‌തംബർ 18ന് നടത്തിയ ഒരു വാർത്താസമ്മേളനത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണം ഉയർത്തിയത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി വൻതോതിൽ വോട്ടർമാരുടെ പേരുകൾ വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |